മാരുതി സുസുക്കി എല്ലാ മോഡലുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചു

maruthi suzukiമുംബൈ: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി എല്ലാ മോഡല്‍ കാറുകളുടേയും വില കുത്തനെ വര്‍ദ്ധിപ്പിച്ചു . വില വര്‍ധന കഴിഞ്ഞദിവസം മുതല്‍ നിലവില്‍വന്നു. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മോഡലുകള്‍ക്കാണ് കൂടുതല്‍ വിലവര്‍ദ്ധിപ്പിരിക്കുന്നത്.

പ്രധാന മോഡലുകളായ വിറ്റാര ബ്രീസ്സയ്ക്ക് 20,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ബലേനോ പ്രീമിയം ഹാച്ച്ബാക്ക്‌സിന് 10,000
മറ്റെല്ലാ മോഡലുകള്‍ക്കും 15000-5000വരെ വില വര്‍ധനയുണ്ട്. ജനുവരിയില്‍ ബലോനയ്ക്ക് 20000 രൂപ വര്‍ധിപ്പിച്ചിരുന്നു.മാരുതി ഓള്‍ട്ടോ 800 മുതല്‍ ക്രോസ്ഓവര്‍ എസ് ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് 2.45-12.03 ലക്ഷമാണ് നിലവിലെ ദില്ലി എക്‌സ്‌ഷോറും വില.

സെഗ്‌മെന്റ് അടിസ്ഥാനത്തിലുള്ള ഡിമാന്‍ഡിന്റെയും മറ്റ് അവശ്യ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് ചില മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്നതാണ് കമ്പനി നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ വിപണിയിലെ കരുത്തരായ മാരുതി സുസുക്കി വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ മറ്റു കമ്പനികളും അധികം വൈകാതെ വിപണി വില വര്‍ദ്ധിപ്പിക്കാനാണ് സാധ്യത.

KCN

more recommended stories