ജിഎസ്ടി ബില്‍ രാജ്യസഭ പാസാക്കി; ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

gst billദില്ലി: രാജ്യത്ത് ഏകീകൃത ചരക്ക് സേവന നികുതി നിലവില്‍ വരുത്തുന്നതിനായുള്ള ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭാ അംഗീകാരം നല്‍കി. ഏകകണ്ഠമായാണ് ഭരണഘടനാ ബില്‍ രാജ്യസഭാ പാസാക്കിയത്. 197 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.ബില്‍ പാസായതില്‍ 2017 ഏപ്രില്‍ 1 മുതല്‍ ജിഎസ്ടി നിലവില്‍ വരും. വോട്ട് എടുപ്പില്‍ പങ്കെടുക്കാതെ എഐഎഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി. ജി എസ്സ് ടി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാക്കുന്ന നഷ്ടം അഞ്ചു വര്‍ഷത്തേക്ക് കേന്ദ്രം വഹിക്കും എന്ന വ്യവസ്ഥ ഭരണഘടനാ ഭേദഗതിയുടെ ഭാഗം ആയി. അതേസമയം ഉയര്‍ന്ന നികുതി പരിധി 18 ശതമാനം ആയി നിജപ്പെടുത്തണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഭരണഘടനാ ഭേദഗതിയുടെ ഭാഗം ആക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍ ആയില്ല.

ജിഎസ്ടി ബില്‍ പാസായത് ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ബില്ലിന് പിന്തുണ നല്‍കിയ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും എല്ലാ രാഷ്ട്രീയ മുന്നണി നേതാക്കള്‍ക്കും നന്ദി പറയുന്നതായും മോദി പ്രതികരിച്ചു. ജിഎസ്ടി ബില്‍ പാസാക്കുന്നതിലൂടെ രാജ്യത്ത് സാമ്പത്തിക ഏകീകരണം നടപ്പാക്കാക്കുന്ന മോദി സര്‍ക്കാരിനേയും ധനകാര്യ മന്ത്രിയേയും അഭിനന്ദിക്കുന്നുവെന്ന് ഛത്തീസ്ഖണ്ഡ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. സാമ്പത്തിക ഏകീകരണം നടപ്പില്‍ വരുന്നതോടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മുന്നോട്ടു വച്ച രാഷ്ട്രീയ ഏകീരണം നടപ്പിലാവുമെന്ന് സഭയില്‍ രമണ്‍ സിംഗ് ചര്‍ച്ചയില്‍ പറഞ്ഞു.

അതേസമയം ജിഎസ്ടി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇത് പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്ന് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ ഫെഡറല്‍ സംവിധാനം തകരാന്‍ അനുവദിക്കരുതെന്നും സംസ്ഥാനങ്ങള്‍ വിഹിതങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ കൈ നീട്ടി നില്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ബില്ലിനെ പിന്തുണയ്ക്കുന്നതായി ജനതാദള്‍ യു നേതാവ് ശരദ് യാദവ് പറഞ്ഞു. നികുതി പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ പിന്തുണയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു. ജിഎസ്ടി ബില്ലിനെ പിന്തുണയ്ക്കുക എന്നത് തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ അഭിപ്രായപ്പെട്ടു.

ബില്ലില്‍ കോണ്‍ഗ്രസ് നാല് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചത്. സംസ്ഥാനങ്ങള്‍ക്ക് 1% അധിക നികുതി ഈടാക്കാനാകില്ല, ജിഎസ്ടിയിലേക്ക് മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രം നികത്തും, ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ കൗണ്‍സില്‍ തന്നെ സംവിധാനമുണ്ടാക്കും തുടങ്ങിയവയായിരുന്നു പ്രധാന ഭേദഗതികള്‍.

KCN

more recommended stories