ഹിരോഷിമയ്ക്ക് ഇപ്പോഴും കരിഞ്ഞ മാംസത്തിന്റെ മണം

Gold king copyകണ്‍മുന്നിലൂടെ നീണ്ട എഴുപത് വര്‍ഷങ്ങള്‍ കടന്നുപോകുന്നു. കാലവും ലോകവും ഒരുപാട് മാറി…എന്നിട്ടും ആ രക്തചൊരിച്ചലിന്റെ ഓര്‍മ്മ മാത്രം മാഞ്ഞുപോകുന്നില്ല…ആ ഓര്‍മ്മകള്‍ക്കിപ്പോഴും കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ്…ഇതുപോലൊരു ആഗസ്റ്റ് ആറിനായിരുന്നു ജാപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അവരുടെ അഹങ്കാരത്തിന്റെ അണുബോംബ് വര്‍ഷിച്ചത്…ഒറ്റ നിമിഷം കൊണ്ട് ഒരു നാട് തന്നെ കത്തിച്ചാമ്പലായി…ലോകം കണ്ട ഏറ്റവും മൃഗീയമായ കൂട്ടുകുരുതിയായിരുന്നു അന്ന് നടന്നത്…ആ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ലോകവും ജാപ്പാനും ഇതുവരേയും മുക്തമായിട്ടില്ല…ഇന്നും ജാപ്പാനില്‍ ജനിക്കുന്ന കുട്ടികക്കും മൃഗങ്ങള്‍ക്കും അംഗവൈകല്ല്യവും പലവിധ രോഗങ്ങളുമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇനിയൊരു യുദ്ധമുണ്ടാവരുതെന്ന് ഹിരോഷിമയും നാഗാസാക്കിയും ഓര്‍മ്മിപ്പിക്കുമ്പോഴും ലോക രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്നും അശാന്തിയുടെ നിഴല്‍പരക്കുമ്പോള്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ദിനങ്ങളോര്‍ക്കുകയാണ് ലോകം…അമേരിക്ക ഇന്നും ലോക പോലീസായി നിലകൊള്ളുമ്പോള്‍ കൊച്ചുരാഷ്ട്രങ്ങള്‍ പേടിയോടെ കഴിയുന്നു…കാരണമില്ലാതെ അധിനിവേശം നടത്തുന്നവര്‍ക്കുമുന്നില്‍ പേടിച്ചുനില്‍ക്കാനല്ലാതെ അവര്‍ക്ക് മറ്റൊന്നും കഴിയുന്നില്ല…

കെ.വി.ബിന്ദുജ

 

KCN

more recommended stories