ടോറന്റ്‌സ്.ഇയുവിന് പകരക്കാരന്‍ ടോറന്റ്‌സ്2.ഇയു രംഗത്ത്

torrentzടോറന്റസ്.ഇയു വിന്റെ അപ്രതീക്ഷിത പിന്മാറ്റം, ലക്ഷകണക്കിന് ആരാധകരെയാണ് നിരാശയിലാഴ്ത്തിയത്. എന്നാല്‍, പോയ ടോറന്റസ്.ഇയു തിരികെ എത്തുമെന്ന് വാര്‍ത്ത അറിഞ്ഞാലോ? ജനപ്രീതി നേടിയ ടോറന്റ്‌സ്.ഇയു വിന്റെ പിന്മാറ്റത്തിന് പിന്നാലെ അപരന്‍ ടോറന്റ്‌സ2.ഇയു (torrentz2.eu ) രംഗത്ത് എത്തിയിരിക്കുകയാണ്.

ടോറന്റസ്.ഇയു വിന്റെ തനിപകര്‍പ്പായാണ് ടോറന്റ്‌സ്2.ഇയു ആരാധകരില്‍ എത്തുന്നത്. ടോറന്റസ്.ഇയുവിനെ കരുത്തുറ്റ മെറ്റാ സെര്‍ച്ച് സംവിധാനമാണ് അപരന്‍ ടോറന്റ്‌സ2.ഇയുവും ഒരുക്കുന്നത്. 56,642,496 ടോറന്റ് ലിങ്കുകള്‍ ഉള്‍പ്പെടുന്ന 124,175,891 പേജുകളാണ് നിലവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് ടോറന്റ്‌സ്2.ഇയു അവകാശപ്പെടുന്നത്. ‘ടോറന്റ്‌സ് ..നിങ്ങളെ ഞങ്ങള്‍ എന്നും സ്‌നേഹിക്കും, ഗുഡ്‌ബൈ’ എന്ന സന്ദേശവും ടോറന്റസ്2.ഇയു ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഗോള വെബ് ട്രാഫിക് അനാലിസിസ് സൈറ്റായ അലക്‌സയുടെ കണക്കുകള്‍ പ്രകാരം, ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള സൈറ്റുകളില്‍ ടോറന്റ്‌സിന് 28 സ്ഥാനമാണുളളത്. ടോറന്റ് സൈറ്റുകള്‍ക്ക് അപരന്മാര്‍ അത്ര പുതുമയൊന്നുമല്ല. നേരത്തെ, പ്രവര്‍ത്തനം നിര്‍ത്തിയിരുന്ന കിക്കാസ് ടോറന്റിന് അപരനായി ഒട്ടേറെ സൈറ്റുകള്‍ വന്നിരുന്നു. അതില്‍ പ്രമുഖമായ കാറ്റ്.എഎം (KAT.am) ഒരാഴ്ച മാത്രമാണ് മുഖ്യധാരയിലുണ്ടായിരുന്നത്.

പോളണ്ടില്‍ നിന്ന് കിക്കാസ് ടോറന്റ് സ്ഥാപകന്‍ ആര്‍ട്ടെം വൊളിനെ പിടികൂടിയതിന് പിന്നാലെയാണ് കിക്കാസും, പൈറേറ്റ് ബേയും ആദ്യം പ്രവര്‍ത്തനം നിര്‍ത്തിയത്. തുടര്‍ന്ന് അപ്രതീക്ഷിതമാണ് ടോറന്റ്‌സ്.ഇയുവും വിട പറഞ്ഞത്.

KCN

more recommended stories