വിപണി കീഴടക്കാന്‍ വമ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ

mkh .വിപണി കീഴടക്കാന്‍ കച്ച മുറുക്കിയാണ് റിലയന്‍സ് ജിയോ എത്തിയിരിക്കുന്നത്. കോള്‍ ഡ്രോപ് പ്രശ്‌നങ്ങള്‍ ടെലികോം നെറ്റവര്‍ക്കുകളെ വിടാതെ പിന്തുടുമ്പോള്‍, മുന്‍കരുതല്‍ എന്നവണ്ണമാണ് കോള്‍ ഡ്രോപുകളെ എതിരിടാന്‍ ‘കോള്‍ ഡ്രോപ്‌സ് സെ ചുട്ട്കാര’ ( കോള്‍ ഡ്രോപുകളില്‍ നിന്നും മോചനം) ഓഫറുമായി റിലയന്‍സ് ജിയോ രംഗത്തെത്തിയിട്ടുള്ളത്.

നിലവിലെ കോള്‍ ഡ്രോപ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആപ്പ് ടു ആപ്പ് (ആപ്പുകള്‍ മുഖേനയുള്ള കോള്‍) കോളുകള്‍ക്ക് 1 രൂപ നിരക്കില്‍ 300 മിനിറ്റാണ് റിലയന്‍സ് ജിയോ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍, ദില്ലിയിലെ ഉപഭോക്താക്കള്‍ക്ക് 30 ദിവസം കാലവധിയിലാണ് ഓഫര്‍ ലഭ്യമാക്കുക. ദില്ലിയെ ഡാറ്റയിലൂടെ സംസാരിപ്പിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ആപ്പ് ടു ആപ്പ് കോളിങ്ങ് മുഖേന ഇത് സാധ്യമാകുകയാണെന്നും റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ചീഫ് എക്‌സിക്യൂട്ടിങ്ങ് ഓഫീസര്‍ ഗുര്‍ദീപ് സിങ്ങ് പറഞ്ഞു.
അടുത്തിടെയാണ് റിലയന്‍സ് നെറ്റ്‌വര്‍ക്ക് തങ്ങളുടെ പുതിയ ഫാസ്റ്റ് എഡ്ജ് നെറ്റ്‌വര്‍ക്കിനെ അവതരിപ്പിച്ചിരുന്നത്. ഫാസ്റ്റ് എഡ്ജിലൂടെ റിലയന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഡാറ്റാ, റിലയന്‍സിന്റെ ആഭ്യന്തര നെറ്റ്‌വര്‍ക്ക് ബാന്‍ഡിലൂടെ മാത്രം ലഭ്യമാകും. അതിനാല്‍, മറ്റ് നെറ്റ്‌വര്‍ക്കുകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ റിലയന്‍സിനുണ്ടാകില്ലെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു.
2002 ലാണ് അനില്‍ അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്ഥാപിച്ചത്. നിലവില്‍ 109 മില്ല്യന്‍ ഉപഭോക്താക്കളുള്ള റിലയന്‍സ് രാജ്യത്തെ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ക്കിടയില്‍

 

KCN

more recommended stories