കേരളം മിന്നല്‍ പിണറായ നൂറുദിനങ്ങള്‍

red wood copyകേരളം ചുവന്നതിന്റെ നൂറുദിനങ്ങള്‍ കടന്നുപോവുകയാണ്. ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയുടെ കീഴില്‍ കേരളം പുതിയ വികസനം കൊതിക്കുന്നു. നിരവധി കൊലപാതക വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവന്നുവെങ്കിലും ആശ്വസിക്കാന്‍ വക നല്‍കുന്ന ഒത്തിരി നല്ല പരിപാടികളുമായാണ് പിണറായിയും കൂട്ടരും മുന്നോട്ടുപോകുന്നതെന്നത് പ്രതീക്ഷ പകരുന്ന കാര്യമാണ്.

ജിഷ വധക്കേസിലെ പ്രതിയെ പിടിക്കാനായ പേലീസ് മിടുക്കാണ് പിണറായി മന്ത്രി സഭയ്ക്ക് കൈവന്ന ഏറ്റവും വലിയ പൊന്‍കിരീടം. കൈത്തറി മേഖലയിലെ പുത്തനുണര്‍വ്വും ഭക്ഷ്യസുരക്ഷയുമെല്ലാം ഏറെ ആവശത്തോടെ ജനങ്ങള്‍ നോക്കികാണുന്നുണ്ട്. വിദ്യഭ്യസമേഖലയിലും പുതിയ പ്രതീക്ഷയാണ്. മെഡിക്കല്‍, എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരിശീലന പദ്ധതിക്ക് മാത്രമായി 111.30 ലക്ഷം രൂപയാണ് അനുവദിച്ചത്. ബാങ്കുകള്‍ കയറിയിങ്ങി കഷ്ടപ്പട്ട പാവങ്ങള്‍ക്ക് അവരുടെ പെന്‍ഷന്‍ തുക വീട്ടിലെത്തിക്കുമെന്നതും നല്ല തീരുമാനമായി.
അങ്ങനെ സര്‍വ്വമേഖലയിലും പ്രതീക്ഷ പകര്‍ന്നുകൊണ്ടാണ് പിണറായിയും കൂട്ടരും നൂറും ദിവസം പിന്നിടുന്നത്. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി മരിച്ചപ്പോള്‍ മുഹമ്മദലി ആരെന്നറിയാതെ അഭിപ്രായം പറഞ്ഞ മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്താവന ട്രോളര്‍മാര്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍ മന്ത്രി സഭയ്ക്ക് അത് വലിയ കല്ലുകടിയായിരുന്നുവെന്ന് പറയേണ്ടിവരുന്നു. ഓണപരീക്ഷ പകുതിയായിട്ടം പാഠ പുസ്തകം എത്തിക്കാന്‍ കഴിയാത്തതും വലിയ പോരായ്മയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പാഠ പുസ്ത വിതരണം വൈകിയപ്പോള്‍ സമര നയിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ അതേ അവസ്ഥിയിലായിപ്പോയത് ഇടതുപക്ഷത്തിന് ചെറിയ നാണക്കേടുണ്ടാക്കിയിരിക്കും.
നൂറു ദിവസമെന്നത് ഒരു ഭരണത്തെ വിലയിരുത്താനുള്ള കാലയളവല്ല. എന്നാലും പ്രതീക്ഷ പകരുന്നുണ്ട് എന്നത് തന്നെയാണ് സത്യം.

 

KCN

more recommended stories