ട്രാഫിക്കില്‍ കുരുങ്ങി കാസര്‍കോട് കെ.സി.എന്‍ വാര്‍ത്ത പരമ്പര തുടങ്ങുന്നു: ഗതാഗത കുരുക്കിന്റെ നേര്‍സാക്ഷ്യമായി പുതിയ ബസ് സറ്റാന്റ്

trafficകാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ഗതാഗത കുരുക്കില്‍പ്പെട്ടാല്‍ അതൊരു പെടലുതന്നെയാണ്. മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ നടുറോഡില്‍ കുടുങ്ങിപ്പോകുന്നത്…പുതിയ ബസ് സ്റ്റാന്റനകത്തെ കോണ്‍ക്രീറ്റ് വര്‍ക്ക് തുടങ്ങിയതോടെ ബസുകളുടെ പാര്‍ക്കും ആളെ കയറ്റലും ദേശീയപാതയ്ക്കരികിലായി….നൂറുക്കണക്കിനാളുകള്‍ ഇവിടെ ബസ് കാത്തുനില്‍ക്കുകയും ചെയ്യുമ്പോള്‍ ഇവിടെ ശരിക്കും വീര്‍പ്പുമുട്ടുകയാണ്…

രാവിലെയും വൈകുന്നേരവുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്…നുള്ളിപ്പാടി മുതല്‍ കറന്തക്കാട് വരെയുള്ള നടുറോഡില്‍ വാഹനങ്ങള്‍ പലപ്പോഴും മണിക്കൂറുകളോളം കുടുങ്ങിപ്പോകുന്നു…
രണ്ട് പോലീസുകാര്‍ മാത്രം നിയന്ത്രിച്ചിരുന്ന ദിക്കില്‍ ഇപ്പോള്‍ പത്തിലേറെ പോലീസുകാരും എസ്.ഐ റാങ്കിലുള്ള ഒന്നിലേറെ ഉദ്യോഗസ്ഥരുമുണ്ട്…പറഞ്ഞിട്ടെന്ത്…ആ പാവങ്ങള്‍ പരക്കം പായുകയാണ്…സര്‍ക്കിളിലേക്ക് തലങ്ങും വിലങ്ങും നിന്നെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ പലപ്പോഴും അവര്‍ക്കാവുന്നില്ല…അതിനിടയില്‍ റോഡ് മുറിച്ചു കടക്കുന്നവരെ കൈപിടിച്ച് അക്കരെയെത്തിക്കുകയും വേണം…ആംബുലന്‍സും പോലും പലപ്പോഴും ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോകുന്നു…
ദൂരെ ദിക്കുകളിലേക്ക് വണ്ടിയോട്ടിപോകുന്നവരുടെയും ട്രയിന്‍ ലക്ഷ്യാക്കി നീങ്ങുന്നവരുടെയുമെല്ലാം അവസ്ഥ ഒന്നുതന്നെയാണ്…
കാസര്‍കോടിന്റെ ട്രാഫിക് പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും അതിനായി സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി മുഹമ്മദലി ഫത്താഹ് പറഞ്ഞു.
വാഹനങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും നഗരും അനുദിനം വികസിക്കുമ്പോഴും പാര്‍ക്കിംഗ് സംവിധാനം മാത്രം കാസര്‍കോട്ടില്ല…എവിടെയെങ്കിലും നിര്‍ത്തിപോകുന്ന വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിച്ച് പിഴചുമത്താന്‍ മാത്രമായി അധികൃതരുടെ ജോലി മാറിപോകുന്നു…

 

KCN