വിശുദ്ധിയുടെ തെളിനീരായി ചിങ്ങവെള്ളം ചിങ്ങമാസം പിറന്നാല്‍ വീടുകളില്‍ ചിങ്ങവെള്ളം വെക്കുന്നത് ഇന്നും മഹിമയോടെ തുടരുന്ന ആചാരമാണ്

homstyle-copyമഴ പെയ്‌തൊഴിഞ്ഞ ഭൂമിയില്‍ ഓണത്തിന്റെ പൂക്കള്‍ വിരിയുന്ന കാലം മണ്ണിനും മനസ്സിനും കുളിരുചരിയുന്ന നാളുകളാണ്. ചിങ്ങമാസം പിറന്നാല്‍ പൂപറക്കലും പൂക്കളം ഇടലും മാത്രമല്ല മറ്റു പല ആഘോഷങ്ങളും ആചാരങ്ങളും വടക്കന്‍ കേരളത്തിലുണ്ട്. അതിലൊന്നാണ് ചിങ്ങവെള്ളം വയ്ക്കല്‍ . കാലമേറെ മാറിയിട്ടും മാറാത്ത ആചാരമായി അതിന്നും തുടരുകയാണ് പല ഭവനങ്ങളിലും.

ചിങ്ങം പിറക്കുമ്പോള്‍ തന്നെ ഇവിടെ ആഘേഷം തുടങ്ങുന്നു. ഒരു മാസക്കാലത്തെ പൂക്കളമിടലും ചിങ്ങവെള്ളം വയ്ക്കുകയെന്നതും ഏറെ പവിത്രതോടെ നടക്കുന്ന കൊണ്ടാടുന്ന ഒന്നാണ്. പ്രഭാതനേരത്ത് കിണറില്‍ നിന്നും ആദ്യം എടുക്കുന്ന വെള്ളം കിണ്ടിയിലോ,മുരുടയിലോ എടുത്ത് പടിഞ്ഞാറ്റയില്‍ വയ്ക്കുന്നു. ഇതിന് മുകളില്‍ വാഴയില കീറിവച്ചോ,താളില വച്ചോ അതില്‍ തുമ്പപ്പൂവിടുകയും ചെയ്യുന്നു. മലയാള മാസങ്ങളില്‍ ഏറെ പവിത്രയുള്ള ചിങ്ങവിശുദ്ധിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

 

KCN

more recommended stories