ലൈറ്റ് ഹൗസ് കടപ്പുറത്ത് കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

inspire-copy

കാസര്‍കോട്: കടലില്‍ കുളിക്കുന്നതിനിടെ യുവാവിനെ തിരമാലയില്‍പെട്ട് കാണാതായി.  ലൈറ്റ് ഹൗസ് പരിസരത്തെ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരമാലയില്‍പെട്ട് കാണാതായി. ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്‍നിര്‍മല ദമ്പതികളുടെ മകന്‍ നിമേഷി(20)നെയാണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മൂന്ന് കൂട്ടുകാരുമൊത്ത് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാണാതായ ഉണ്ണിക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്.

 

KCN

more recommended stories