കെ മാധവന് നാടിന്റെ അന്ത്യ പ്രണാമം: മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

gold-king-copyകാഞ്ഞങ്ങാട്: അന്തരിച്ച പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റുമായ കെ. മാധവന് (102) നാടിന്റെ അന്ത്യപ്രണാമം. കനല്‍ വഴികളിലൂടെ നടന്ന് സ്വയം ചരിത്രമായി മാറിയ കെ. മാധവന് നാട് വിട ചൊല്ലി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഞായറാഴ്ച രാത്രി 10.20 മണിയോടെയാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യാ ശുപത്രിയില്‍ ചികില്‍സയിലായിരുന്ന മാധവന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന മാധവന്റെ ആരോഗ്യനില ഞായറാഴ്ച വൈകുന്നേരത്തോടെ വഷളാവുകയും തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

 

KCN

more recommended stories