വയോജന ദിനാഘോഷവും നിയമസഹായ ക്ലാസ്സും ഒന്നിന്

mkh-copyകാഞ്ഞങ്ങാട്: സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്നിന് 2.30ന് ലോകവയോജനദിനാഘോഷവും, നിയമ സഹായക്ലാസ്സും കാഞ്ഞങ്ങാട് എം.എന്‍.സ്മാരക ലൈബ്രറി ഹാളില്‍ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും.

വല്‍സന്‍ പിലിക്കോട് വയോജനങ്ങളും പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. അഡ്വ.എം.സി.കുമാരന്‍ വയോജന നിയമ പരിരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുക്കും. മണ്ഡലം സെക്രട്ടറി സി.എം.രാധാകൃഷ്ണന്‍നായര്‍ സ്വാഗതം പറയും. യോഗത്തില്‍ പ്രസിഡന്റ് തമ്പാന്‍ മേലത്ത് അദ്ധ്യക്ഷം വഹിക്കും. ജില്ലാ സെക്രട്ടറി സി.കെ.നായര്‍ ആശംസാ പ്രസംഗം നടത്തും.

 

KCN

more recommended stories