ബി.സി.സി.ഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശം

bcci-newwwwwന്യൂഡല്‍ഹി: ലോധ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാത്തതിന് ബി.സി.സി ഐക്ക് സുപ്രീം കോടതിയുടെ രൂക്ഷമായ താക്കീത്. ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണ നടത്തിപ്പില്‍ തങ്ങള്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ ബി.സി.സി.ഐ അവഗണിച്ചതായി കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

തങ്ങള്‍ക്ക് മാത്രമായി പ്രത്യേകം നിയമം ഉണ്ടെന്ന് ബി സി സി ഐ കുരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും ഇത്തരം നടപടി തങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഈ രീതിയില്‍ ബോര്‍ഡ് മുന്നോട്ട് പോവുകയാണെങ്കില്‍ കോടതിക്ക് പുതിയ ഉത്തരവിറക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ടി എസ്ഠാക്കൂര്‍ ഓര്‍മിപ്പിച്ചു.

2013ലെ ഐ.പി.എല്‍ മത്സരത്തില്‍ വാതുവെപ്പ് വിവാദമുണ്ടായതിനെ തുടര്‍ന്ന് 2015 ജനുവരിയിലാണ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ കമീഷനെ സുപ്രീംകോടതി നിയോഗിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭരണം ശുദ്ധീകരിക്കാനും സുതാര്യമാക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയായിരുന്നു കമീഷന്റെ ദൗത്യം.

ബി.സി.സി.ഐയുടെ ഭരണം നിയന്ത്രിക്കാന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറെ നിയോഗിക്കുക, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്നതാക്കുക, ബോര്‍ഡിന്റെ ഭരണ തലപ്പത്ത് നിന്ന് മന്ത്രിമാരെ മാറ്റുക തുടങ്ങിയ സുപ്രധാനമായ നിര്‍ദേശങ്ങളാണ് കമീഷന്‍ സമര്‍പ്പിച്ചത്. ഇതു സംബന്ധമായി ബി.സി.സി.ഐയുടെ വാദങ്ങള്‍ പ്രമുഖ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയില്‍ നിരത്തിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ബി സി സി ഐ പാലിക്കുന്നില്ലെന്നാണ് ലോധ കമീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

ബി.സി.സി ഐയ ുടെ ഭരണഘടനാ മാറ്റത്തിന് സെപ്തംബര്‍ 30 വരെയും നിലവിലെ വര്‍ക്കിങ് കമ്മിറ്റി പിരിച്ചുവിട്ട് തല്‍സ്ഥാനത്ത് ഒമ്പത് അംഗ അപെക്‌സ് കമ്മിറ്റി രൂപീകരിക്കാന്‍ ഡിസംബര്‍ 15വരെയും ലോധാകമ്മിറ്റി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ലോധാ കമീഷന്റെ നിര്‍ദേശങ്ങള്‍ ബി.സിസി ഐക്ക് സ്വീകാര്യമായിരുന്നില്ല. ഒക്‌ടോബര്‍ ആറിന് വിഷയം വീണ്ടും കോടതി പരിഗണിക്കും.

 

 

KCN

more recommended stories