നെല്ലിക്കുന്നില്‍ ദമ്പതികളെ കാര്‍ തടഞ്ഞ് അക്രമിച്ച കേസ്: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

arestകാസര്‍കോട് : ചേരങ്കൈ സ്വദേശിയായ ഗള്‍ഫുകാരനെയും ഭാര്യയേയും കാര്‍ തടഞ്ഞ് അക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. നെല്ലിക്കുന്ന് കടപ്പുറത്തെ വിപിന്‍ (24), അഭിലാഷ് (23) എന്നിവരെയാണ് കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം അറസ്റ്റ് ചെയ്തത്.

ചേരങ്കൈ കടപ്പുറത്തെ സി.എം അബ്ദുല്ല (40), ഭാര്യ ഫര്‍വീന എന്നിവരെ അക്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു. രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയന്നു. എസ്.ഐ. രത്‌നാകരാൗഹശേ ാമഃന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജയന്‍, ഷിജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ജൂലൈ 22ന് വൈകിട്ട് നെല്ലിക്കുന്ന് ലൈറ്റ്ഹൗസിന് സമീപം വെച്ചാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റത്. പത്തംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി ഇതു വഴി പോകരുതെന്ന് പറഞ്ഞ് അക്രമിക്കുകയായിരുന്നു

 

KCN

more recommended stories