സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിയും വിവാദങ്ങളും നേരിട്ടാല്‍ ഇനി ഇന്‍ഷുറന്‍സും?

malabar-wedding-copyമുംബൈ: സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറഞ്ഞ് അപകീര്‍ത്തിയും വിവാദങ്ങളും ഉണ്ടായാല്‍ അതിന് ഇന്‍ഷുന്‍സ് പരിരക്ഷ കിട്ടിയാല്‍ നന്നായിരുന്നു അല്ലേ. എന്നാല്‍ ഇത്തരത്തില്‍ ഒരു ഇന്‍ഷുറന്‍സ് പോളിസി നല്‍കാന്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലൈന്‍സ് തയ്യാറെടുക്കുന്നു.

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലെ സംഭാഷണങ്ങള്‍, പോസ്റ്റുകള്‍ എന്നിവയിലുണ്ടാകുന്ന വിവാദങ്ങളില്‍ പോളിസി ഉടമയെ സംരക്ഷിക്കുന്നതാണ് പുതിയ പദ്ധതി. വ്യക്തിഗത സൈബര്‍ കവര്‍ എന്ന നിലയിലാണ് പോളിസി അവതരിപ്പിക്കുക. ഉപയോക്താവിന്റെ മാന്യത, വിവരങ്ങള്‍ നഷ്ടമാകല്‍, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, ഫിഷിംഗ്, ഹാക്കിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. എന്നാല്‍ തുക ലഭിക്കാന്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ പാടില്ല. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുക ലഭിക്കൂ എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

 

KCN

more recommended stories