ഇന്ത്യന്‍ വിപണിയില്‍ ഇനി മുതല്‍ സാംസങിന്റെ ‘4ജി’ ഫോണുകള്‍ മാത്രം

samsung-4g-copyഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ടാണ് മിക്ക സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ അവരുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഈ സാഹചര്യത്തില്‍ സാംസങ് പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്. 4ജി സ്മാര്‍ട്ട് ഫോണുകള്‍ മാത്രമേ ഇനി മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുകയുള്ളൂ എന്നാണ് സാംസങിന്റെ പുതിയ തീരുമാനം.

ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ 80 ശതമാനം പേരും 4ജി സ്മാര്‍ട്ട്‌ഫോണുകളിലേക്ക് തിരിഞ്ഞതായും ഈ സാഹചര്യത്തില്‍ 4ജി ഫോണുകള്‍ മാത്രം പുറത്തിറക്കാനാണ് തീരുമാനമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്. ഓരോ ദിവസം കഴിയും തോറും 3ജി ഫോണ്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാണ് വരുന്നത്. കൂടാതെ ഇന്ത്യയിലെ വിപണി പഠിച്ച ശേഷമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും സാംസങ് അറിയിച്ചു. നോയിഡയിലെ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും മറ്റുമായി രണ്ടായിരം കോടി രൂപ സാംസങ് നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

KCN

more recommended stories