കഞ്ചാവുമായി യുവതി പിടിയില്‍, ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു

ganjavuകണ്ണൂര്‍: കഞ്ചാവുമായി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി പോലീസ് പിടിയിലായി.
പുന്നാട് സ്വദേശിനിയായ 38കാരിയെയാണ് ഇന്നലെ രാത്രി 10 മണിയോടെ ഇരിട്ടി എസ് ഐ സുധീര്‍ കല്ലേനും സംഘവും വാഹന പരിശോധനക്കിടെ പിടികൂടിയത്. ഇവരുടെ കൂടെ യാത്ര ചെയ്യുകയായിരുന്ന ഭര്‍ത്താവ് പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയുടെ ഹാന്റ്ബാഗില്‍ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പടുത്തിയ ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

KCN

more recommended stories