യൂത്ത് ഫൈറ്റേഴ്‌സ് എണ്ണപ്പാറ ജേതാക്കള്‍

ennappara-copyതായന്നൂര്‍: കോടോം ബേളൂര്‍ പഞ്ചായത്ത് കേരളോല്‍സവത്തിന്റെ ഭാഗമായി തട്ടുമ്മല്‍ മിനി സ്റ്റേഡിയത്തില്‍ നടത്തിയ കായികമല്‍സരങ്ങളില്‍ 176 പോയിന്റുകള്‍ നേടി യൂത്ത് ഫൈറ്റേഴ്‌സ് എണ്ണപ്പാറ ഓവറോള്‍ ചാമ്പ്യന്മാരായി. 119 പോയിന്റുമായി സാരഥി മൂന്നാംമൈലാണ് രണ്ടാംസ്ഥാനത്ത്.

വ്യക്തിഗത ചാമ്പ്യന്‍മാരായി സീനിയര്‍ വനിതാവിഭാഗത്തില്‍ വിജിത ശ്രീജിത്തിനെയും (യൂത്ത് ഫൈറ്റേഴ്‌സ്), പുരുഷവിഭാഗത്തില്‍ എം.രതീഷിനെയും (സാരഥി മൂന്നാംമൈല്‍) തെരഞ്ഞെടുത്തു. ജൂനിയര്‍ വനിതാവിഭാഗത്തില്‍ കെ.രാധിയും, പുരുഷ വിഭാഗത്തില്‍ എ.അനൂപ്, അജിത്കുമാര്‍ (മൂവരും യൂത്ത് ഫൈറ്റേഴ്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.

കോടോത്ത് വെച്ച് നടന്ന ഫുട്‌ബോള്‍ മല്‍സരത്തിലും യൂത്ത് ഫൈറ്റേഴ്‌സ് എണ്ണപ്പാറ ജേതാക്കളായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി.മാത്യു ട്രോഫികള്‍ വിതരണം ചെയ്തു.

 

KCN

more recommended stories