ഒടുവില്‍ അത് തന്നെ സംഭവിച്ചു…

wedding-copyകാവ്യാ മാധവനും ദിലീപുമായുള്ള വിവാഹ വാര്‍ത്ത മുമ്പ് ഈ വെബ്‌സൈറ്റില്‍ വന്നിരുന്നു. അന്ന് നിരവധി പേര്‍ ഇതിനെതിരെ പലതരം കമന്റുകളുമിട്ടിരുന്നു. എന്നാല്‍ അന്ന് കമന്റുകള്‍ ഇട്ടവര്‍ക്ക് ഇക്കാര്യം സത്യമാണെന്ന് തിരിച്ചറിയാന്‍ കുറച്ചുനാള്‍ വേണ്ടിവന്നു എന്ന് മാത്രം. ഗുരുവായൂരില്‍ വെച്ച് വളരെ മുമ്പേ ഇവര്‍ രഹസ്യമായി വിവാഹം ചെയ്തിരുന്നുവത്രെ.

അതേ പോലെ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്തും ഡല്‍ഹിയിലും നടന്നുവരുന്നതിനിടെ ‘കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട്’ എന്ന തലക്കെട്ടോടെ വാര്‍ത്ത കൊടുത്തിരുന്നു. അന്നും പലരും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ‘ബുദ്ധി വികസിക്കാത്ത ഒരാള്‍ അവിടെ ഉണ്ടെന്ന്’ വരെ ചിലര്‍ കമന്റിട്ടു. ആരെയും കുറ്റം പറയരുതല്ലോ.. ബി.ജെ.പി.യില്‍ മെമ്പര്‍ഷിപ്പ് വരെ ഇല്ലാത്ത വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. ഹിന്ദു ഐക്യവേദി നേതാവ് എന്ന നിലയ്ക്ക് മാത്രം അറിയപ്പെടുന്ന കുമ്മനം രാജശേഖരന്‍ എങ്ങനെ പ്രസിഡണ്ടാകുമെന്ന് ചിന്തിക്കുന്നവര്‍ ധാരാളം. ഒടുവില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ടായി കുമ്മനം രാജശേഖരനെയും തെരഞ്ഞെടുത്തു.

തുടര്‍ന്നുണ്ടായ മറ്റൊരു കാര്യം, ആര്‍.എസ്.പിയില്‍ നിന്നും കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ച് ഇടതു മുന്നണിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കൊടുത്തതിനും ചിലര്‍ കമന്റുകളിട്ടു. എന്നാല്‍ അതും ഒടുവില്‍ യാഥാര്‍ത്ഥ്യമായി. കോവൂര്‍ കുഞ്ഞുമോന്‍ ആര്‍.എസ്.പി. ലെനിസ്റ്റഖ് എന്ന പാര്‍ട്ടി ഉണ്ടാക്കി ഇപ്പോള്‍ ഇടതുപക്ഷത്തെ എം.എല്‍.എ. കൂടിയാണ്. ഇവിടുത്തെ പ്രധാന വിഷയം ഇതാണ് ഈ വെബ്‌സൈറ്റില്‍ വരുന്ന വാര്‍ത്തകള്‍ വെറുതെ പടച്ച് വിടുന്നതല്ല. യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുനിഷ്ഠമായി മാത്രം ഉള്ളവയാണ് എന്ന് ബോധ്യപ്പെടുത്താനാണ് ഈ കുറിപ്പ്…

 

KCN

more recommended stories