ജിയോയെ പിടിക്കാന്‍ ബിഎസ്എന്‍എല്‍; അണ്‍ലിമിറ്റഡ് 3ജി ഡാറ്റ ഉള്‍പ്പെടെ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു

fine-gold-copyദില്ലി: വെല്‍ക്കം ഓഫര്‍ 2017 വരെ നീട്ടിയ ജിയോക്ക് പിന്നാലെ ബിഎസ്എന്‍എല്ലും ഉപയോക്താക്കള്‍ക്കായി മികച്ച ഓഫര്‍ കാഴ്ച്ച വെക്കുന്നു. അണ്‍ലിമിറ്റഡ് 3ജി ഡാറ്റാ ഓഫറാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 498എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഈ ഓഫറിന് പുറമെ മറ്റു ചില പ്ലാനുകളുടെ ഡാറ്റാ പരിധിയും ഇരട്ടിയായി വര്‍ധിപ്പിച്ചിടുണ്ട്.1498 രൂപയുടെ പ്ലാനില്‍ 9 ജിബി ഡാറ്റാ നല്‍കിയിരുന്നത് ഇപ്പോള്‍ 18 ജിബിയായി ഉയര്‍ത്തി. 2799 രൂപയുടെ 18 ജിബി പ്ലാനില്‍ ഇനി 18 ജിബിയുടെ സ്ഥാനത്ത് 36 ജിബി ലഭിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പുറമെ പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് സൗജന്യ സേവനവുമായി ജിയോ വന്നത് മുതല്‍ വോഡഫോണും, എയര്‍ടെല്ലും, ഐഡിയയുമടക്കം സ്വകാര്യ കമ്പനികളെല്ലാം നിരക്കുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ബിഎസ്എന്‍എല്ലും കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി രംഗത്തെത്തിയിരുന്നു.

 

KCN

more recommended stories