വോഡഫോണ്‍-ഐഡിയ ലയന വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം

fine gold copy

ദില്ലി: ടെലിക്കോം രംഗത്ത് കുറച്ചുകാലമായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ ശരിവച്ച് ഐഡിയയും വോഡഫോണും തമ്മിലുള്ള ലയന വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം. ജിയോയുടെ കടന്നുവരവ് ടെലിക്കോം രംഗത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. വോഡഫോണ്‍-ഐഡിയ ലയനത്തിലൂടെ മാത്രമേ ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ സാധിക്കൂ എന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. ആദിത്യ ബിര്‍ള ഗ്രൂപ്പിനോട് ലയന ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വോഡഫോണാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം സേവന ദാദാവാകുകയാണ് ലക്ഷ്യം. വാര്‍ത്ത പ്രചരിച്ചതോടെ ഐഡിയ സെല്ലുലാര്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ നേട്ടമുണ്ടാക്കി. 29 ശതമാനമാണ് ഐഡിയ ഷെയറുകളുടെ വില ഉയര്‍ന്നത്. വോഡഫോണ്‍-ഐഡിയ ലയനം ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ജിയോയെക്കാളുപരി എയര്‍ടെല്ലിനാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള കമ്പനി എയര്‍ടെല്ലാണ്. 27 കോടി ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. എന്നാല്‍ വോഡഫോണ്‍-ഐഡിയ ലയനത്തോടെയുണ്ടാവുന്ന സേവനദാതാവിന് 39 കോടി ഉപയോക്താക്കളുണ്ടാവും. വിപണി വിഹിതത്തിലും എയര്‍ടെല്ലിന് തിരിച്ചടിയുണ്ടാവും. 33% വിപണി വിഹിതമാണ് എയര്‍ടെല്ലിനുള്ളത്. ലയനത്തോടെയുണ്ടാവുന്ന സേവനദാതാവിന് 43% വിപണിവിഹിതം ഉണ്ടാകും. ജിയോ ഉണ്ടാക്കിയ പ്രഭാവം ഉടനെയെങ്ങും കെട്ടങ്ങില്ല എന്നു സൂചിപ്പിക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം. വെറും മൂന്നു മാസം കൊണ്ട് 7.2 കോടി ഉപയോക്താക്കളാണ് ജിയോ ഉപയോഗിച്ചുതുടങ്ങിയത്. ജിയോ പ്രഖ്യാപിച്ച ഓഫറുകളുടെ ഏഴയലത്ത് എത്തുന്ന ഓഫറുകള്‍ പോലും പ്രഖ്യാപിക്കാന്‍ മറ്റു സേവന ദാദാക്കള്‍ക്ക് കഴിഞ്ഞില്ല.

 

KCN

more recommended stories