നോക്കിയയുടെ പി വണ്ണിനായി മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് കാത്തിരിക്കുന്നു

8

ബാഴ്‌സലോണ: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനെ വ്യത്യസ്തമാക്കുന്നത് നോക്കിയയുടെ രണ്ടാം വരവാണ്. നോക്കിയ 6 എല്ലാം റെക്കോഡുകളും തകര്‍ത്ത് ചരിത്രമെഴുതിയതിന് പിന്നാലെ അതിലും മികച്ച ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ ഈ വര്‍ഷമവസാനം ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നോക്കിയ പി വണ്‍ എന്ന ഫോണായിരിക്കും കമ്പനി അവതരിപ്പികുക.

ആന്‍ഡ്രോയിഡ് 7 ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോണ്‍. 6 ജി.ബി റാമുള്ള ഫോണിന് 128 ജി.ബി, 256 ജി.ബി മെമ്മറി ഓപ്ഷനുകളാവും ഉണ്ടാവുക. എകദേശം 50,000 രൂപയായിരിക്കും ഫോണിന്റെ വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 5.3 ഇഞ്ച് ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലേ, സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍, 22.3 മെഗാപിക്‌സല്‍ കാമറ, 3500ാഅവ ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ടെക് പ്രേമികള്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി എസ്8, എല്‍.ജി ജി6 എന്നീ ഫോണുകളുടെ ലോഞ്ചിങ്ങും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലുണ്ടാവുമെന്നാണ് സൂചന.

 

KCN

more recommended stories