സ്വാതി ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ് ഉദ്ഘാടനം ചെയ്തു

ചെമ്മനാട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന് കീഴില്‍ കോലാംകുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാതി ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസ്സ് ആധുനിക സജ്ജീകരണങ്ങളോട് കൂടി ചട്ടഞ്ചാല്‍ അര്‍ബ്ബന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ഖാദര്‍ കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍ ഫോട്ടോസ്റ്റാറ്റ് സ്വിച്ച് ഓണ്‍ ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു. സംരംഭ സെക്രട്ടറി കെ പത്മിനി സ്വാഗതവും സംരംഭ പ്രസിഡണ്ട് കെ വസന്തകുമാരി നന്ദിയും പറഞ്ഞു.

KCN

more recommended stories