അബുദാബി മജ്മ സോക്കര്‍ ലീഗ്: ഡിലൈറ്റ് അബുദാബി ചമ്പ്യാന്മാര്‍

അബുദാബി: മഞ്ചേശ്വരം ഉദുമ കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ അബുദാബി ആംഡ് ഫോസെര്‍സ് ഓഫീസര്‍സ് ക്ലബ് മൈതാനത്തു വെച്ച് സനാബില്‍ ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടി നടന്ന അഹല്യ മജ്മ സോക്കര്‍ ലീഗ് ഫൈനല്‍ മത്സരത്തില്‍ ഡിലൈറ്റ് അബുദാബി പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ എഫ് ജെ കരിബീയന്‍സ്‌നെ പരാജയപ്പെടുത്തി സനാബില്‍ ട്രോഫിയില്‍ മുത്തമിട്ടു. വാശിയേറിയ കലാശ പോരാട്ടത്തില്‍ നിശ്ചിത സമയത്തു ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതിനാല്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് വിജയികളെ കണ്ടെത്തിയത്. മികച്ച ഗോള്‍ കീപ്പറായി ഡിലൈറ്റ് അബുദാബിയുടെ ഫവാസും, മികച്ച കളിക്കാരനായി ഡിലൈറ്റ് അബു ദാബിയുടെ ബെന്‍സീറിനെയും തെരെഞ്ഞെടുത്തു. മികച്ച ഡിഫന്‍ഡറായി റഈസ് എഫ് ജെ കരിബീയന്‍സ്, ടോപ് സ്‌കോറര്‍ വാഹിദ് വളപ്പില്‍ ബുള്‍സ് ദുബായ്, ഫെയര്‍ പ്ലേയ് അവാര്‍ഡ് സേഫ് ലൈന്‍ അബു ദാബിയും കരസ്ഥമാക്കി, നേരെത്തെ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഷമീം ബേക്കല്‍ സ്വാഗതം പറഞ്ഞു, സെഡ് എ മൊഗ്രാല്‍ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് വി കെ ഷാഫി ഉദ്ഘാടനം ചെയ്തു , സംസ്ഥാന കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷുക്കൂറലി കല്ലുങ്കല്‍, അബ്ദുല്‍ സലാം ഒഴൂര്‍, അഷ്റഫ് പൊന്നാനി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി കെ അഹമ്മദ് ബല്ല കടപ്പുറം, യു കെ എം കുഞ്ഞി, റസാഖ് ഒരുമനയൂര്‍, തുടങ്ങിയ സംസഥാന ജില്ലാ കെ.എം.സി.സി നേതാക്കള്‍ സംബന്ധിച്ച് സംസാരിച്ചു. സമാപന ചടങ്ങില്‍ അഹല്യ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഭുവനേശ്വര്‍, കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷെരീഫ്, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം നജീബ്, സനാബില്‍ എം ഡി ഷെരീഫ് കാപ്പില്‍, ഐഡിയ എമിരേറ്റ്‌സ് എം ഡി അഷ്റഫ് മൊവ്വല്‍, കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, അനീസ് മാങ്ങാട്, അഷ്റഫ് കീഴൂര്‍, പി കെ അഷ്റഫ്, നൗഷാദ് മിഹ്‌റാജ്, സുല്‍ഫി ഷേണി, അസീസ് പെര്‍മുദെ, സലാം ആലൂര്‍, ഉമ്പു ഹാജി, യു എം ഫസലു റഹിമാന്‍, അഷ്റഫ് ഒളവറ, ഇസ്മായില്‍ ഉദിനൂര്‍, റാഷിദ് എടത്തോട്, എം എം നാസ്സര്‍, ഹനീഫ് പടിഞ്ഞാര്‍മൂല, ഇല്യാസ്, മൊയ്ദീന്‍ ബല്ല കടപ്പുറം, മുഹമ്മദ് ആലംപാടി, നാസ്സര്‍ കോളിയടുക്കം തുടങ്ങിയവര്‍ സംബന്ധിച്ച്, വിജയികള്‍ക്കുള്ള ട്രോഫി അഹല്യ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ ഭുവനേശ്വര്‍ നിന്നും ഡിലൈറ്റ് അബുദാബി ക്യാപ്റ്റന്‍ ഏറ്റു വാങ്ങി, വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് സനാബില്‍ എം ഡി ശരീഫ് കാപ്പില്‍, റണ്ണേഴ്സിനുള്ള ക്യാഷ് പ്രൈസ് ഐഡിയ എമിറേറ്റ്‌സ് എം ഡി അഷ്റഫ് മൊവ്വല്‍ നിന്നും യഥാക്രമം ഏറ്റു വാങ്ങി.

KCN

more recommended stories