ഭക്ഷ്യവിഷബാധ: റിയാദില്‍ മലയാളി ഡോക്ടറുടെ മകന്‍ മരിച്ചു

റിയാദ്: റിയാദിലെ ശുമൈസി കിങ് സൗദ് ആശുപത്രിയിലെ കാര്‍ഡിയോളോജിസ്റ്റായി സേവനം ചെയ്യുന്ന ഡോക്ടര്‍ റീനയുടെ ഏക മകന്‍ ശ്രീപതി സന്ദീപ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബര്‍ഗറും കോഫിയും കഴിച്ചതിന് ശേഷം ശക്തമായ തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ സന്ദീപ് കോയമ്പത്തൂരിലെ ടിപ്‌സ് വിദ്യാര്‍ഥിയാണ്. കോഴിക്കോട് വടകര പുതുപ്പണം ജനതാ റോഡ് സ്വദേശിയായ കായക്കണ്ടില്‍ ഡോക്ടര്‍ റീന ദേവി-സന്ദീപ് ദമ്പതികളുടെ മകനാണ് മരിച്ച ശ്രീപതി. മൃതദേഹം ശുമൈസി ഹോസ്പിറ്റലില്‍ നിന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് 4 :30ന് പുറപ്പെടുന്ന ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കുമായി സാമൂഹ്യ പ്രവര്‍ത്തകനായ ജമാലും കേളി പ്രവര്‍ത്തരും രംഗത്തുണ്ട്.

KCN

more recommended stories