ആലൂര്‍ക്കാര്‍ പ്രവാസി സംഗമവും എ.സി.സി യു.എ.ഇ പ്രീമിയര്‍ ലീഗും ഏപ്രില്‍ 28ന്

അബുദാബി: അബുദാബി മുളിയാറിന്റെ കലാകായിക സാംസ്‌കാരിക രംഗത്തു നിറഞ്ഞു നില്‍ക്കുന്ന ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബിന്റെ യു എ ഇ ഘടകം സംഘടിപ്പിക്കുന്ന സൈഫ് ലൈന്‍ ട്രോഫിക് വേണ്ടിയുള്ള യു.എ.ഇ പ്രീമിയര്‍ ലീഗും ആലൂര്‍ക്കാര്‍ പ്രവാസി സംഗമവും ഏപ്രില്‍ 28ന് അബുദാബി സ്പിന്നീസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് അബുദാബി ബിന്‍ ആവാസില്‍ നടന്ന യോഗത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

ആലൂര്‍ക്കാര്‍ അണിനിരക്കുന്ന നാല് ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കും. ടീം തിരഞ്ഞെടുപ്പും കളിക്കാരുടെ ലേലവും മാര്‍ച്ച് 31 ന് ഓണ്‍ലൈന്‍ വഴി നടക്കും. പരിപാടിയുടെ നടത്തിപ്പിനായി എ.ടി.മുഹമ്മദ് ചെയര്‍മാനും ബഷീര്‍ കണ്‍വീനറും ആയ 20 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍,
മൊയ്തു.എ.എം, കബീര്‍.കെ.എം, ഷംസു.എം.കെ (ചെയര്‍മാന്‍)
ഗഫൂര്‍.എ.ടി, മുനീര്‍.കെ.എം, മൊയ്തു.ടി.എ (ജോയിന്‍ കണ്‍വീനേഴ്സ്)
സമീര്‍ ആലൂര്‍, താജു ആദൂര്‍,മായിന്‍ കോളോട്ട്, ജാഫര്‍ കെ കെ (കോ ഓര്‍ഡിനേറ്റര്‍സ്)
റഫീഖ.എ.ടി
ഉമ്മര്‍ ഹാജി
ഖാദര്‍.ടി.എ
ബഷീര്‍.കെ.എം
മൊയ്ദീന്‍.ടി.കെ
കാലിദ് കരക്കക്കാല്‍
(ഉപദേശക സമിതി)
അബ്ദുല്ല ആലൂര്‍
(മീഡിയ)

KCN

more recommended stories