പ്രമുഖ ബാലസാഹിത്യകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ രാജന്‍ കോട്ടപുറം അന്തരിച്ചു

കൊടുങ്ങല്ലൂര്‍: പ്രമുഖ ബാലസാഹിത്യകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും, പ്രഭാഷകനുമായ രാജന്‍ കോട്ടപുറം(ഇന്ദുചൂഡന്‍) അന്തരിച്ചു. 62 വയസ്സായിരുന്നു. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 9.10 മണിയോടെയായിരുന്നു അന്ത്യം. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശിയും സെയില്‍ടാക്‌സ് റിട്ട. ഉദ്യോഗസ്ഥനുമാണ്. ഇരുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചീട്ടുണ്ട്. എന്‍.ബി.എസ്. പ്രസിദ്ധീകരിച്ച ‘ഭാരത പുത്രന്‍ മുഹമ്മദ് അബ്ദുറഹിമാന്‍’ ആണ് ഒടുവില്‍ പുറത്തിറങ്ങിയ പുസ്തകം. അര ഡസനിലേറെ പുരസ്‌ക്കാരങ്ങള്‍ നേടിയീട്ടുണ്ട്. സാമുഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. കേരള ഇലക്ട്രിസിററി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.എ.രാമന്‍ സഹോദരനാണ്. ഭാര്യ: സുമാദേവി, മക്കള്‍: രചന, ആതിര, വിഷ്ണുരാജ്.

KCN

more recommended stories