തൊഴില്‍രഹിതവേതനം വിതരണം ചെയ്യും

കാസര്‍കോട്: ബളാല്‍, കുമ്പഡാജെ ഗ്രാമ പഞ്ചായത്തില്‍ 2016 ആഗസ്ത് മുതല്‍ 2017 ഫെബ്രുവരി വരെയുള്ള തൊഴില്‍ രഹിതവേതനം ഈ മാസം 27,28 തീയ്യതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വിതരണം ചെയ്യും. കോടോം-ബേളൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2016 ആഗസ്ത് മുതല്‍ 2017 ഫെബ്രുവരി വരെയുള്ള തൊഴില്‍ രഹിത വേതനം ഈ മാസം 27 മുതല്‍ 29 വരെ വിതരണം ചെയ്യും. മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ 2016 ആഗസ്ത് മുതല്‍ 2017 ഫെബ്രുവരി വരെയുള്ള തൊഴില്‍ രഹിത വേതനം ഈ മാസം 29 മുതല്‍ 31 വരെ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്്, ഐ എഫ് എസ് സി കോഡോടു കൂടിയുള്ള ബാങ്ക് അക്കൗണ്ട് ബുക്ക് തൊഴില്‍രഹിത വേതനം സംബന്ധിച്ച മറ്റ് രേഖകള്‍ എന്നിവ ഹാജരാക്കണം.

KCN

more recommended stories