ആറുകോടിയുടെ പദ്ധതികളുമായി പളളിക്കര ജി.എം.യു.പി.സ്‌കൂള്‍

 

പളളിക്കര: ചരിത്ര സ്മരണകളിരമ്പുന്ന ബേക്കല്‍ കോട്ടയടെ മണ്ണില്‍ 1905-ല്‍ സ്ഥാപിതമായ പളളിക്കര ജി.എം.യു.പി.സ്‌കൂളിന്റെ വികസന സെമിനാര്‍ ആറ് കോടി രുപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. വികസന സെമിനാറില്‍ മാളികയില്‍ ബഷീര്‍ താബാസ്‌കോ, 2 ക്ലാസ്സുമുറികള്‍ സംഭാവന ചെയ്തു, സെമിനാറില്‍ വിവിധ വ്യക്തികള്‍ 6 ലക്ഷം സംഭാവന നല്‍കി. ജി.എം.യു.പി.സ്‌കൂളിന്റെ വികസന സെമിനാര്‍ കെ.കുഞ്ഞിരാമന്‍.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര അധ്യക്ഷത വഹിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥി ചെയര്‍മാന്‍ കെ.എം.സാലിഹ് മാസ്റ്റര്‍ വികസനരേഖ പ്രകാശനം ചെയ്തു. കെ.ഹരിദാസ്മാസ്റ്റര്‍ വികസന പദ്ദതിയുടെ വിശദീകരണം നല്‍കി. മുക്കൂട് മുഹമ്മദ് കുഞ്ഞി വികസന ഫന്‍ഡ് ഏറ്റു വാങ്ങി. മെമ്പര്‍മാരായ ഷാനവാസ് പാദൂര്‍, കെ.എ.ബിന്ദു, സൂറാബി, കെ.ടി.ആയിഷ, ഫാത്തിമ മൂസ എന്നിവരും കെ.ശ്രീധരന്‍ ബേക്കല്‍ എ.ഇ.ഒ, ഹക്കിം കുന്നില്‍, കെ.ഇ.എ.ബക്കര്‍, പി.കെ.അബ്ദുളള, എം.എ.ലത്തീഫ്, ഹാരിസ് തൊട്ടി, ടി.ഖദീജ, എന്നിവരും സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പി.അബ്ദുള്‍ഖാദര്‍ സ്വാഗതവും, സി.പി.സത്താര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories