മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു

കോഴിക്കോട്: സ്ത്രീയോട് ലൈംഗീക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചതായി ശശീന്ദ്രന്‍ പറഞ്ഞു. ഏത്കാര്യത്തിലും തന്നെ സമീപിക്കുന്നവരോട് നല്ല നിലയിലേ പെരുമാറിയിട്ടുള്ളൂവെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഇതിലെ ശരിതെറ്റുകള്‍ വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിലൂടെ തനിക്ക് നിരപാധിത്വം തെളിയിക്കാന്‍ കഴിയും. ഇടതുമുന്നണിയുടെയും തന്റെ പാര്‍ട്ടിയുടെയും രാഷ്ട്രീയ ധാര്‍മികതക്ക് അനുസരിച്ചേ പ്രവര്‍ത്തിക്കാറുള്ളൂ. എന്നെയോര്‍ത്ത് ലജ്ജിേക്കണ്ടിവരില്ലെന്ന് ഞാന്‍ വോട്ടര്‍മാരോട് പറഞ്ഞിരുന്നു. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും വിശ്വാസം ഊട്ടി ഉറപ്പിക്കേണ്ട ധാര്‍മികത തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജി കുറ്റസമ്മതമല്ലെന്നും പാര്‍ട്ടിയുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി ഞാന്‍ സ്ഥാനം ഒഴിയേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം തന്റേതാണെന്നത് തള്ളാനും കൊള്ളാനും അദ്ദേഹം തയ്യാറായില്ല. വാര്‍ത്ത പുറത്ത് വന്നതു മുതല്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്ന ശശീന്ദ്രന്‍ മൂന്ന് മണിയോടെ രാജിപ്രഖ്യാപനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുകയായിരുന്നു.

മംഗളം ചാനലാണ് ശശീന്ദ്രെന്റതെന്നു പറഞ്ഞ് ലൈംഗികചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോക്ലിപ്പ് പുറത്തു വിട്ടത്. മറുഭാഗത്തുള്ള സ്ത്രീയുടെ ശബ്ദം ചാനല്‍ പ്രക്ഷേപം ചെയ്തിരുന്നില്ല. മന്ത്രിക്കെതിരെ ഇതുവരെ പൊലീസിന് പരാതികൊളെന്നും ലഭിച്ചിട്ടില്ല. വിഷയം ഗൗരവതരമാണെന്ന് മുഖ്യമന്ത്രി നേരത്തേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗീക ആരോപണം ഉയരുന്നത്. പത്തു മാസമായ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജി വെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ശശീന്ദ്രന്‍. ബന്ധു നിയമന വിവാദത്തില്‍ കുടുങ്ങി ഇ പി ജയരാജനാണ് ആദ്യം രാജി വെച്ചത്.

KCN

more recommended stories