കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ ബി എഡ് സ്‌പോര്‍ട്‌സ് മീറ്റില്‍ കാസര്‍കോട് ചാല ബി എഡ് സെന്റര്‍ റണ്ണേഴ്‌സ് അപ്പ്

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ ബി എഡ് സ്‌പോര്‍ട്‌സ് മീറ്റില്‍ കാസര്‍കോട് ചാല ബി എഡ് സെന്ററിന് റണ്ണേഴ്സ് അപ്പ് . മാങ്ങാട്ടുപറമ്പില്‍ വെച്ച നടന്ന സ്‌പോര്‍ട്‌സ് മീറ്റില്‍ അമ്പത്തി രണ്ട് പോയിന്റ് നേടിയാണ് ചാല ബി എഡ് റണ്ണേഴ്സ് അപ്പ് നേടിയത്.ഒന്നാം സ്ഥാനം നേടിയ മാനന്തവാടി ടീമും അമ്പത്തി രണ്ട് പോയിന്റ് തന്നെയാണ് നേടിയത്.ഒരു ഗോള്‍ഡ് മെഡലിന്റെ വ്യത്യാസത്തിലാണ് ഇവര്‍ രണ്ടാം സ്ഥാനത്തേക്ക് തടയപ്പെട്ടത്.രണ്ട് ഒന്നാം സ്ഥാനവും എട്ട് രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും അടക്കം 52 പോയിന്റ് കരസ്ഥമാക്കി.ചാല ബി എഡ് സെന്ററിലെ നെല്‍സണ്‍ ഡിസൂസ വ്യക്തിഗത ചാമ്പ്യന്‍ ആയി. മികച്ച നേട്ടം സ്വന്തമാക്കിയ അധ്യാപക വിദ്യാര്‍ത്ഥികളെ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു.

KCN

more recommended stories