പുതിയ മന്ത്രി ഉടന്‍ ഉണ്ടാകില്ലെന്ന് എന്‍.സി.പി നേതൃത്വം

കൊച്ചി: മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രന് പകരം പുതിയ മന്ത്രി ഉടന്‍ ഉണ്ടാകില്ലെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍. ശശീന്ദ്രന്‍ എതിരായ ആരോപണത്തിന്റെ ശരിതെറ്റുകള്‍ വ്യക്തമായ ശേഷമാവും പുതിയ മന്ത്രിയെക്കുറിച്ചുള്ള ആലോചന. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ ശശീന്ദ്രനെതിരെ നടപടിയുണ്ടാവും. പൊതുപ്രവര്‍ത്തകര്‍ സാമാന്യ മര്യാദ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം നടപടികള് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ആരോപണത്തിന് പിന്നില് ഗൂഢാലോചന അടക്കമുള്ളവ ഉണ്ടോ എന്നകാര്യം വ്യക്തമല്ല. ധാര്മിക ഉയര്ത്തിപ്പിടിച്ചാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചിട്ടുള്ളത്. വിഷയം ദേശിയ പ്രസിഡന്റ് ശരദ് പവാറുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എ.കെ ശശീന്ദ്രന്റെ രാജിക്ക് പിന്നില് പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ സമ്മര്‍ദ്ദമില്ലെന്നും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് അദ്ദേഹം രാജിവച്ചതെന്നും എന്.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര് വിജയന്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തെക്കുറിച്ച് ഇപ്പോള് ചിന്തിക്കുന്നില്ലെന്ന് എന്.സി.പി എം.എല്.എ തോമസ് ചാണ്ടി പ്രതികരിച്ചു. അശ്ലീല സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവച്ചത്

KCN

more recommended stories