ക്ലബ്ബുകള്‍ സാംസ്‌കാരിക വേദികളായി മാറണം: ക്വിസ് മാസ്റ്റര്‍ മുഹമ്മദ് സാബിത്ത്

അബുദാബി: കാസര്‍കോട് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനുള്ള കാരണം സാംസ്‌കാരിക വേദികളുടെ അഭാവമാണ് കാരണമെന്ന് ക്വിസ് മാസ്റ്റര്‍ മുഹമ്മദ് സാബിത്ത്. 1980 കാലഘട്ടങ്ങളിലെ സൗഹൃദങ്ങളും സാംസ്‌കാരിക വേദികളും ഉണ്ടാക്കിയെടുത്താലെ സമാധാനം പുലരുകയുള്ളൂ. ബാങ്കോടിയന്‍ ക്യാപ് ചലഞ്ജ് ക്വിസ് മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങിലാണ് മാസ്റ്റര്‍ മുഹമ്മദ് സാബിത്ത് അഭിപ്രായപ്പെട്ടത്. തളങ്കര ബാങ്കോട് കാസിലൈന്‍ അബുദാബിയില്‍ നടന്ന ക്വിസ് മത്സരത്തില്‍ പങ്കെടുത്തത്. യുവാക്കളും കുട്ടികളും മുതിര്‍ന്നവരും ക്വിസ് മത്സരത്തില്‍ പങ്കെടുത്തത്. സഫീര്‍ ഇ.എം ആണ് വിജയി ആയത്. 2016ല്‍ നടന്ന ബാങ്കോടിയന്‍ ക്യാപ് ചലഞ്ജ് ക്വിസ് മത്സരത്തില്‍ ഷായി മോട്ടു വിജയിച്ചിരുന്നു. അബുദാബി തളങ്കര ജമാഅത്ത് സെക്രട്ടറി ജനാബ് എന്‍ എം അബ്ദുല്ല വിജയിക്ക് സമ്മാനം നല്‍കി. ഷിഹാബ് തളങ്കര വിജയിക്ക് ബാങ്കോടിയന്‍ ക്യാപ് നല്‍കി. അല്‍ മാലിക് കാര്‍ ആക്‌സസ്സറീസ് ഒമാന്‍, എ കെ ബാങ്കോട്, ക്രേസി ആപ്പിള്‍ എന്നിവരുടെ വ്യത്യസ്ഥമായ പ്രോത്സാഹനങ്ങള്‍ കൂടുതല്‍ അറിവ് നേടാനും അതു മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനും സാധിക്കുമെന്നും വരും മാസങ്ങളില്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ കടന്ന് വരണമെന്നും ഷിഹാബ് തളങ്കര അഭിപ്രായപ്പെട്ടു.

KCN

more recommended stories