കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എസ് മണി നിര്യാതനായി

കാസര്‍കോട്: ഐ.എന്‍.ടി.യു.സി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ എസ് മണി (58) നിര്യാതനായി. ഐ.എന്‍.ടി.യു.സിയുടെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാവായിരുന്നു. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ വസന്തി മൂന്നു മാസം മുമ്പു മരണപ്പെട്ടിരുന്നു. മക്കള്‍: സൗമ്യ, രമ്യ, രാഹുല്‍. മരുമകന്‍: റിനേഷ്. സഹോദരങ്ങള്‍: രാജു, ബാലയ്യന്‍, സരോജ, ജ്യോതി, ധന ലക്ഷ്മി. മരണവിവരമറിഞ്ഞു കോണ്‍ഗ്രസ് നേതാക്കന്മാരും പ്രവര്‍ത്തകരും നാട്ടുകാരുമടക്കം നിരവധി പേര്‍ അദ്ദേഹത്തിന്റെ ചൂരിയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

KCN

more recommended stories