ഫ്രണ്ട്‌സ് നെല്ലിക്കുന്ന് സ്‌പോര്‍ട്‌സ് ക്ലബ്ബ്: കുടിവെള്ളം വിതരണം ചെയ്തു

നെല്ലിക്കുന്ന്: ഫ്രണ്ട്‌സ് നെല്ലിക്കുന്ന് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിഫുലമായ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി നെല്ലിക്കുന്ന് പ്രദേശങ്ങളില്‍ നടത്തിയ കുടിവെള്ള വിതരണം നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ബന്ന ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് കോച്ചിങ്, ഫുട്‌ബോള്‍ കോച്ചിങ്, യൂണിഫോം വിതരണം തുടങ്ങിയവയും ഇവരുടെ പദ്ധതിയിലുണ്ട്. കുളങ്ങര അബ്ബാസ്, മന്‍സൂര്‍, സാജി, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി, ക്ലബ്ബ് അംഗങ്ങളായ മക്തൂമി, മഷൂദ്, ജലീല്‍, ഇര്‍ഫാന്‍, അച്ചു കട്ടപ്പണി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

KCN

more recommended stories