കശുവണ്ടി മോഷണം: കേസില്‍ മൂന്ന് പേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു

ആദൂര്‍: നാട്ടക്കല്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ നിന്ന് കശുവണ്ടി മോഷ്ടിച്ച കേസില്‍ മൂന്ന് പേരെ ആദൂര്‍ എസ്.ഐ. കെ. പ്രശോഭും സംഘവും അറസ്റ്റ് ചെയ്തു. നാരമ്പാടിയിലെ സൈദു (26), കിന്നിംഗാറിലെ അബ്ദുല്‍ അസീസ് (36), പുത്തൂര്‍ വടംപാടിയിലെ അബ്ദുല്‍ മജീദ് (20) എന്നിവരാണ് അറസ്റ്റിലായത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ നിന്ന് കശുവണ്ടികള്‍ നിരവധി തവണ മോഷണം പോയതായി ബന്ധപ്പെട്ടവര്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടന്നു വരികയായിരുന്നു. ഇന്നലെ മൂന്നംഗ സംഘം കശുവണ്ടി മോഷ്ടിക്കുന്നത് കണ്ട് ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. ഇവര്‍ ശേഖരിച്ച് വെച്ച 30 കിലോ കശുവണ്ടി കണ്ടെത്തി.

KCN