കൂട്ടുകാരെ ഫോണില്‍ വിളിച്ചറിയിച്ച് യുവാവ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചു

ഉപ്പള: കൂട്ടുകാരെ ഫോണില്‍ വിളിച്ചറിയിച്ച ശേഷം യുവാവ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ചു. കര്‍ണ്ണാടക സ്വദേശിയും ഉപ്പള ഗോള്‍ഡന്‍ ഗല്ലിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മഹേഷാ(22)ണ് മരിച്ചത്. രണ്ടു വര്‍ഷത്തോളമായി ഉപ്പളയില്‍ കൂലിപ്പണി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ ചില കൂട്ടുകാരെ വിളിച്ച് താന്‍ മരിക്കുമെന്നും കാണണമെങ്കില്‍ വളരെ പെട്ടന്ന് ഉപ്പളയിലെ ക്വാര്‍ട്ടേഴ്സിലെത്തണമെന്നും പറഞ്ഞുവത്രെ. ഇതേ തുടര്‍ന്ന് കൂട്ടുകാര്‍ എത്തിയപ്പോഴാണ് മഹേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ശിവഗൗഡ-സിദ്ദമ്മ ദമ്പതികളുടെ മകനാണ്.

KCN

more recommended stories