സെഞ്ച്വറി തിളക്കത്തില്‍ സഞ്ജു: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 205

പുണെ: ഐ.പി.എല്ലില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. 63 പന്തില്‍ 102 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജുവിന്റെത്. എട്ട് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജുവിനെ തൊട്ടുടനെ തന്നെയാണ് സാംപ പുറത്താക്കിയത്. ഫോമില്ലായ്മയില്‍ വിഷമിച്ചിരുന്ന താരത്തിന്റെ ദേശീയടീമിലേക്കുള്ള തിരിച്ചുവരവ് മോഹങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് നേട്ടം. സാം ബില്ലിങ്‌സ്(24), റിഷാഭ് പന്ത്(31) ക്രിസ് മോറിസ് (38) എന്നിവരും ഡല്‍ഹി നിരയില്‍ തിളങ്ങി.

KCN

more recommended stories