കേരള സോക്കര്‍ ലീഗ് സീസണ്‍ 2 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 21ന്

ദുബൈ: കലാ ദുബായ് എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കേരള സോക്കര്‍ ലീഗ് സീസണ്‍ ടൂ, സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 21ന് അല്‍ ക്കൂസ് ഡള്‍സ്‌കോ ഗ്രൗണ്ടില്‍ നടത്തപ്പെടുന്നു. വൈകുംന്നേരം ആരംഭിക്കുന്ന മത്സരത്തില്‍ യു എ ഇ യുടെ വിവിധ എമിരേറ്റ്‌സുകളില്‍ നിന്നും പ്രമുഖ ക്ലബ്ബുകളും കാല്‍ പന്തുകളിയില്‍ മികവു തെളിയിച്ച പ്രതിഭാശാലികളും മാറ്റുരക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ മികവുറ്റ മത്സരങ്ങള്‍ നേരില്‍ ദര്‍ശിക്കുന്നതിന് എമിരേറ്റ്‌സിലെ മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളെ സ്വാഗതം ചെയ്യുന്നതോടൊപ്പം പ്രവാസികളായ മികച്ച കായിക പ്രതിഭകളെ കണ്ടെത്തി കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുക എന്നതുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് പ്രോ ഗ്രാം കോ ഡിനേറ്റര്‍ സൈനുല്‍ ആബിദീന്‍ കൂട്ടുങ്ങല്‍ അറിയിച്ചു. യോഗത്തില്‍ ഷമീര്‍ ഉദിനൂര്‍, ഫൈസല്‍ കാസര്‍കോട് ,ഇബ്റാഹിം പാലക്കാട് എന്നിവരും സംസാരിച്ചു

KCN

more recommended stories