ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

സോള്‍: അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഉത്തരകൊറിയ വീണ്ടും ബാലിസറ്റിക് മിസൈല്‍ പരീക്ഷിച്ചു. ദക്ഷിണകൊറിയയെ ഉദ്ധരിച്ച യോന്‍ഹാപ ന്യൂസ് എജന്‍സിയാണ് പരീക്ഷണം റിപ്പോര്‍ട്ട് ചെയ്തത്. മിസൈല്‍ പരീക്ഷണം പരാജയമായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടു.

ഉത്തരകൊറിയയുമായി ബന്ധപ്പെട്ടുള്ള പ്രശനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയയുടെ നടപടി മോശമാണെന്നും പരീക്ഷണത്തിലൂടെ ചൈനയുടെ ഏറെ ആദരിക്കുന്ന പ്രസിഡന്റിനെയാണ് കൊറിയ അപമാനിച്ചതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഉത്തരകൊറിയയുടെ മധ്യദൂര ബാലിസറ്റിക് മിസൈല്‍ കൊറിയന്‍ അതിര്‍ത്തി കടക്കുന്നതിന് മുമ്പ് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടു. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ച വരികയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

KCN

more recommended stories