അപകടഭീഷണി വിതച്ച് ടൂറിസ്റ്റ് ബസുകള്‍

തിരുവനന്തപുരം: ചെവി പൊട്ടുന്ന ശബ്ദ സംവിധാനങ്ങളും എതിരെ വരുന്ന വാഹങ്ങളുടെ ദിശ തെറ്റിക്കുന്ന ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്ത് അപകടം വിതച്ച് സര്‍വീസ് നടത്തുന്നു. ബസ്സിനകത്ത് വെക്കാന്‍ 35000 വാട്സ് വരെയുള്ള മ്യൂസിക് സിസ്റ്റങ്ങളാണ് ഏജന്‍ന്റുമാര്‍ നിര്‍മ്മിച്ച് നല്‍കുന്നത്.ഇവയെ നിയന്ത്രിക്കാന്‍ കൃത്യമായ നിയമ സംവിധാനങ്ങളില്ലാത്തത് കൊണ്ട് ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളാവുകയാണ് ഇവിടെ.

വണ്ടിക്കകത്ത് എന്ത് നടന്നാലും പുറംലോകം അറിയില്ല. ശബ്ദം പുറത്തു അരകിലോമീറ്റര്‍ വരെ മുഴക്കത്തോടെ കേള്‍ക്കാം. യാത്രാ സാധനങ്ങള്‍ വെക്കേണ്ടിടത്തൊക്കെ വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ബാസ്റ്റ്യൂബ് അടക്കി വെച്ചിരിക്കുന്നു. ഡ്രൈവറുടെ സീറ്റിന്റെ പിറകിലും സ്ഥിതി വ്യത്യാസമല്ല.വിവിധ വര്‍ണ്ണത്തിലുള്ള ലേസര്‍ ലൈറ്റുകള്‍ പുറത്തേക്ക് അടിക്കുമ്പോള്‍ എതിരെ വരുന്ന വാഹങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നു.

KCN

more recommended stories