ട്രെയിന്‍ തട്ടി യുവതി മരിച്ച നിലയില്‍: കുഞ്ഞിന് ഗുരുതരം

പയ്യന്നൂര്‍:പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എഫ്.സി.ഐ ഗോഡൗണിനടുത്ത് തീവണ്ടി തട്ടി യുവതി മരിച്ചു. കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം.വഴിയാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വെ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിക്ക് രണ്ട് വയസ്സ് പ്രായമുണ്ട്.കാലുകള്‍ അറ്റുപോയി ഗുരുതരാവസ്ഥയിലായ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

വിവരമറിഞ്ഞ് പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് എസ്.ഐ അശോകന്‍ എന്നിവര്‍ സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

KCN

more recommended stories