മഷികൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ആര്‍ബിഐ

 

മുംബൈ: മഷികൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. മഷികൊണ്ട് എഴുതിയതോ നിറം ഇളകിയതോ ആയ നോട്ടുകള്‍ മുഷിഞ്ഞ നോട്ടുകളായി കണക്കാക്കി തിരിച്ചെടുക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് പോളിസി പ്രകാരം നോട്ടുകള്‍ തിരിച്ചെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എഴുതിയ നോട്ടുകള്‍ പല ബാങ്കുകളും സ്വീകരിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ഇറക്കിയിരിക്കുന്നത്.

നേരത്തേ, നോട്ടുകളില്‍ മഷികൊണ്ട് എഴുതരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളതായിരുന്നെന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്.എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിസര്‍വ് നിര്‍ദേശത്തെ തുടര്‍ന്ന് എഴുതിയ നോട്ടുകള്‍ അസാധുവാകുമെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പല സ്ഥാപനങ്ങളിലും നിലവില്‍ എഴുതിയ നോട്ടുകള്‍സ്വീകരിക്കുന്നുമില്ല.

KCN

more recommended stories