എഴുനൂറ് രൂപ കൈക്കൂലി; വില്ലേജ് ഓഫിസര്‍ക്ക് തടവും പിഴയും

കോട്ടയം: വിദ്യാഭ്യാസ ലോണെടുക്കാനായി ഭൂമിയുടെ കൈവശാവകാശരേഖയും വീടിന്റെ സ്‌കെച്ചും പ്ലാനും നല്‍കാന്‍ എഴുനൂറ് രൂപ കൈക്കൂലി ആവശ്യപ്പെട്ട കായംകുളം വില്ലേജ് ഓഫിസര്‍ ഉണ്ണികൃഷ്ണന് രണ്ടുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജി വി. ദിലീപിന്റെതാണ് വിധി.

2009ല്‍ മാന്നാര്‍ കുരട്ടിശേരി വില്ലേജ് അസിസ്റ്റന്റായിരിക്കെ രേഖകള്‍ ആവശ്യപ്പെട്ടെത്തിയ കുരട്ടിശേരി സ്വദേശി മറിയാമ്മയോട് ആദ്യം ആയിരം രൂപ ആവശ്യപ്പെട്ടു. മറിയാമ്മ എണ്ണൂറ് രൂപ നല്‍കി. കൊടുക്കാനുള്ള 200 കൂടി ചേര്‍ത്ത് 700 രൂപ വീണ്ടും ആവശ്യപ്പെട്ടു. തുടര്‍ന്ന് മറിയാമ്മ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. സെക്ഷന്‍ ഏഴ്, 13 ബി പ്രകാരം രണ്ടുവര്‍ഷം വീതം തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ രാജ്‌മോഹന്‍ ആര്‍. പിള്ള ഹാജരായി.

KCN

more recommended stories