മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിക്ക് ഞായറാഴ്ച സമാപനം

പുത്തിഗെ: കര്‍മ്മസാഫല്യവുമായി കര്‍മ്മരംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11-ാം ഉറൂസ് മുബാറക്കിന് ഞായറാഴ്ച സമാപനമാകും.വൈകിട്ട് മൂന്നിന് നടക്കുന്ന സംഗമത്തില്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സ്ഥാനവസ്ത്ര വിതരണം നടത്തും. മുഹിമ്മാത്ത് ശരീഅത്ത് കോളജ്, ദഅ്വ കോളജ്, ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നായി പഠനം പൂര്‍ത്തിയാക്കിയ 57 ഹിമമികള്‍ ഞായറാഴ്ച കര്‍മ്മരംഗത്തിറങ്ങും.
മുഹിമ്മാത്ത് ഹിഫ് ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്ന് ഹാഫിളായി പുറത്തിറങ്ങുന്ന 44 ഹാഫിളുകള്‍ക്കും നാളെ സനദ് നല്‍കും.

വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന മഹാസംഗമം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സനദ് ദാന പ്രഭാഷണം അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിക്കും.

കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍, താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാര്‍, ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുറശീദ് സൈനി കാമില്‍ സഖാഫി, വൈ. അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, മന്‍സൂര്‍ ഹാജി ചെന്നൈ, സി.എം ഇബ്റാഹിം, അബ്ദുല്‍ കരീം ഹാജി ചാലിയം, ശൈഖ് ബാവ മംഗളൂരു, തുടങ്ങിയവര്‍ സംബന്ധിക്കും.

ടുണീഷ്യന്‍ അംബാസിഡര്‍ നജ്മുദ്ദീന്‍ ്അല്‍ഖാല്‍ മുഖ്യാതിഥിയായിരിക്കും. ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories