വേനലവധി പ്രയോജനപ്പെടുത്താം; വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ഡല്‍ഹി: വേനലവധി പ്രയോജനപ്പെടുത്താന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് വിദ്യാര്‍ത്ഥികളുടെ അവധിക്കാലത്തെ കുറിച്ച് സംസാരിച്ചത്. അവയില്‍ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇനി പറയുന്നവയാണ്
.വേനലവധി കഴിവുകള്‍ പരിപോഷിപ്പിക്കാനും പുതിയ അനുഭവങ്ങള്‍ ആസ്വദിക്കാനുമായി ഉപയോഗിക്കുക.
.സ്വന്തം ഇഷ്ടങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ച് തുടര്‍ച്ചയായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക. അത് നിങ്ങളെ
സുരക്ഷിതമായ അവസ്ഥയില്‍ നിന്ന് പുറത്തുവരാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും സഹായിക്കും.
.പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും പുതിയ അനുഭവങ്ങള്‍ സ്വായത്തമാക്കുകയും ചെയ്യുക.
.ഒരു ട്രെയിന്‍ യാത്ര നടത്തുക. യാത്രക്കാരുമായി സംസാരിക്കുകയും അവരുടെ ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും പഠിക്കുക.
.വേനല്‍ ക്യാമ്പുകളില്‍ പങ്കെടുക്കുക. അനുഭങ്ങള്‍ കണ്ടെത്തുക
.സുഹൃത്തുക്കളോടൊപ്പം വൈകുന്നേരങ്ങളില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കളികള്‍ കളിക്കാന്‍ സമയം കണ്ടെത്തുക. താഴേക്കിടയിലുള്ള വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുക. ഇത് നിങ്ങള്‍ നല്ല വളരെയധികം സുഹൃത്തുക്കളെ സമ്മാനിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

KCN

more recommended stories