അതിഞ്ഞാല്‍ സോക്കര്‍ ലീഗ് ; ഇന്റിമേറ്റ് ഫൈറ്റേര്‍സ് ദുബൈ ജേതാക്കളായി

ദുബൈ : മെയ് 18ന് ദുബൈ ക്വിസീസ് അല്‍ ബുസ്താന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ പ്രഥമ അതിഞ്ഞാല്‍ സോക്കര്‍ ലീഗില്‍ മുന്നേറ്റ നിരയില്‍ കരുത്തരായ താരങ്ങളുമായി ഇറങ്ങിയ ഇന്റിമേറ്റ് ഫൈറ്റേര്‍സ് ദുബൈ ജേതാക്കളായി , മത്സരത്തിന്റെ ആദ്യം റൗണ്ടില്‍ ഒന്നു പതറിയെങ്കിലും തുടര്‍ന്ന് വന്ന രണ്ടാം പാഥത്തിലും , ഫൈനലിലും മികച്ച കളി തന്നെയാണ് ഫൈറ്റേര്‍സ് പുറത്തെടുത്തത് , അത്യന്തം വാശിയേറിയ ഫൈനലില്‍ അബുദാബിയില്‍ നിന്നുള്ള ക്ലബായ തംകീന്‍ സ്‌ട്രൈക്കേര്‍സിനെയാണ് ഫൈറ്റേര്‍സ് പരാജയപെടുത്തിയത്. ഗോള്‍ ഒന്നും സ്‌കോര്‍ ചെയ്യാതെ സമനിലയില്‍ പിരിഞ്ഞ ഫൈനലില്‍ പെനാല്‍ട്ടിയിലൂടെയാണ് ഫൈറ്റേര്‍സ് കിരീടം സ്വന്തമാക്കിയത് . പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉരുക്ക് മതില്‍ പോലെ ഫൈറ്റേര്‍സിന്റെ ഗോള്‍ വലയം കാത്ത ശിഹാബ് പാരീസിന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് അതിഞ്ഞാല്‍ സോക്കര്‍ ലീഗ് കീരീടത്തില്‍ മുത്തം വെക്കാന്‍ ഫൈറ്റേര്‍സിന് അവസരമൊരുങ്ങിയത്. ടീം മാനേജര്‍ സലീം സീബി യുടെ മികവുറ്റ തന്ത്രങ്ങളുടെ ഒരാവിഷ്‌കാരമാണ് കളിയിലുടനീളം ഫൈറ്റേര്‍സിന് വിജയ കുതിപ്പിലേക്കെത്തിച്ചത് , ടീ മാനേജര്‍ സീബി സലീമും കോച്ച് ഫിയാസും ക്യാപറ്റന്‍ ജാബിര്‍ കെകെ യും ഫൈറ്റേര്‍സിലെ താരങ്ങളും ചേര്‍ന്ന് നാട്ടിലെ പൊതു പ്രവര്‍ത്തകനും അതിഞ്ഞാലിലെ മുന്‍ കാല ഫുട്‌ബോള്‍ താരവും കൂടിയായ മട്ടന്‍ മൊയ്തീന്‍കുഞ്ഞിയില്‍ നിന്നും ട്രോഫി ഏറ്റു വാങ്ങി. മികച്ച ടീം മാനേജര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം ഫൈറ്റേര്‍സ് മാനേജര്‍ സലീം സീബി ഏറ്റുവാങ്ങി.

KCN

more recommended stories