ദുബൈ പെരുമ്പള പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ പെരുമ്പള ജേതാക്കള്‍

ദുബൈ: ദുബായില്‍ നടത്തിയ പ്രവാസ മീറ്റും പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മാച്ചും ശ്രദ്ധേയമായി. മീറ്റ് പ്രശസ്ത എഴുത്തുകാരന്‍ കെ.എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഫുട്ബോള്‍ മത്സരം പ്രശസ്ത ഫുഡ്‌ബോള്‍ താരം ബഷീര്‍ തളങ്കര കിക്ക് ഓഫ് ചെയ്തു. കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുംതാസ് അബൂബക്കര്‍ അടക്കം നാട്ടിലെ പ്രമുഖര്‍ വേദിയില്‍ ആശംസ അര്‍പ്പിച്ചു. നാലു ടീമുകളായി തരം തിരിച്ചു പെരുമ്പളയുടെ യുവാക്കള്‍ അണി നിരന്ന മത്സരത്തില്‍ മാന്‍ഡ്രിഡ് പെരുമ്പളയുടെ ഒരു ഗോളിന് എതിരെ രണ്ടു ഗോളുകള്‍ നേടി മാഞ്ചസ്റ്റര്‍ പേരുമ്പള കിരീടം സ്വന്തമാക്കി. കളിയിലെ ടോപ്പ് കളിക്കാരനായി ബാസി കൊവ്വല്‍ നേടിയപ്പോള്‍ അദ്ദു കൊവ്വല്‍ നല്ല ഗോളിക്കുള്ള പുരസകാരം നേടി. അന്‍വര്‍ ചിക്‌നി, കാദര്‍ മാച്ചിപ്പുറം യഥാക്രമം നല്ല കോച്, നല്ല മാനേജര്‍ ആയി തെരഞ്ഞെടുത്തു. സൗഹൃദ മത്സരമായ ഡി എക്സ് ബി പെരുമ്പളയും കെ സി പി സി യും ഏറ്റു മുട്ടിയപ്പോള്‍ കെ സി പി സി വിജയച്ചു. പരിപാടിയുടെ ഭാഗമായി പെരുമ്പളയുടെ ഉന്നമനത്തിനു ഒരുപാട് സംഭാവനകള്‍ ചെയ്ത പഴയകാല പ്രവാസികളെ ആദരിച്ചു. വരും നാളുകളില്‍ കൂടുതല്‍ സ്വാന്തന പ്രവര്‍ത്തമനുമായു മുന്നോട്ടു പോകുമെന്ന് സംഘാടന ചെയര്‍മാന്‍ ബഷീര്‍ കരുവാക്കോട് അറിയിച്ചു.

KCN

more recommended stories