നാടകനടന്‍ മുരഹരി അന്തരിച്ചു

കാസര്‍കോട്: നാടകസംവിധായകനും നടനുമായ പി. മുരഹരി (46) അന്തരിച്ചു. മംഗളൂരു ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീണ്ടും ശസ്ത്രക്രിയക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പനിയും മഞ്ഞപ്പിത്തവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. രംഗഭൂമിയുടെ ‘മുന്‍ സഞ്ചയഘട്ടനെ’ എന്ന നാടകമാണ് ഒടുവില്‍ സംവിധാനം ചെയ്തത്. അപൂര്‍വ്വ കലാവിതറുവിന്റെ നാടക സംഘത്തിലും പ്രവര്‍ത്തിച്ചു. മംഗലാപുരത്തെ ജനപഥ എന്ന സംഘടനയുടെയും മുന്‍നിര പ്രവര്‍ത്തകനായിരുന്നു. മലയാളത്തില്‍ യവനിക നാടക വേദിയിലും പ്രവര്‍ത്തിച്ചു. കാവളം എന്ന കന്നഡ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അണങ്കൂരിലെ ചന്തുവിന്റെയും ശാരദയുടെയും മകനാണ്. മകന്‍: പ്രമോദ്. സഹോദരങ്ങള്‍: രാജേന്ദ്രന്‍, കിരണ്‍, സന്ധ്യ. ഉച്ചയോടെ മൃതദേഹം അണങ്കൂരിലെ വീട്ടിലെത്തിക്കും.

KCN

more recommended stories