അഭിമാനം വ്രണപ്പെടുത്താതെ കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ സമൂഹം തയ്യാറാവണം

ഷാര്‍ജ :നിരാലംബരുടെ അഭിമാനത്തിനും സ്വകാര്യതക്കും വ്രണം സംഭവിക്കാത്ത രീതിയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനവും വിദ്യാഭ്യാസ പ്രോത്സാഹനവും നടത്താന്‍ സമൂഹം തയ്യാറാകണ മെന്നു കാസര്‍ഗോഡ് ജില്ലാ എസ് .വൈ .എസ് .പ്രസിഡണ്ട് .സയ്യിദ് ടി .കെ .പൂക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു .മാലൂരിലെ പെണ്‍കുട്ടിയുടെ ജീവഹാനി നമ്മുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നമാണ് .ഇടതുകൈ കൊണ്ട് കൊടുക്കുന്ന ദാന ധര്‍മ്മം വലതു കൈ അറിയരുത് എന്ന പ്രവാചക അധ്യാപനം പൊതു പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളണം തങ്ങള്‍ ഓര്‍മപ്പെടുത്തി .ചന്ദേര മുസ്ലിം ജമാ അതിന്റെ യു.എ .ഇ .കോ ഓഡിനേഷ്യന്‍ കമ്മിറ്റി ഷാര്‍ജയില്‍ സംഘടിപ്പിച്ച മഹല്ല് കൂട്ടായ്മഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍ .എ .ജി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷധ വഹിച്ചു .വൈവാഹിക ജീവിതം മെച്ചപ്പെടുത്താന്‍ യുവതി യുവാക്കള്‍ക്ക് പ്രീ മാരിട്ടീ കോഴ്‌സ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി സംസ്ഥാന തലത്തില്‍ ശ്രദ്ധേയ മായ പ്രവര്‍ത്തനം നടത്തിവരുന്ന ചന്ദേര മുസ്ലിം ജമാ അത് ‘യാചന മുക്ത മഹല്ല് ‘എന്ന യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് .ഭിക്ഷാടന മാഫിയകളെ നിരുത്സാഹപ്പെടുത്തുന്ന ഈ യജ്ഞത്തെ യോഗം സ്വാഗതം ചെയ്തു .അസ്‌കര്‍ അബ്ദുല്ല ,ജമാല്‍ എം .ടി .പി ,എ .പി .കെ .കാസിം ,കാലിദ് .എം .ടി .പി .ശരീഫ് കരയില്‍ ,അസീസ് .ഓ.ടി ,എം .ബി .എ .കാദര്‍ ,ഷബീര്‍ .എം.കെ ,ഷാജഹാന്‍ .വി .വി .നസീബ് .എ .പി .കെ .പ്രസംഗിച്ചു .

KCN

more recommended stories