കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സൈനികരടക്കം നാല് തീവ്രവാദികളും കൊല്ലപ്പെട്ടു

ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ നൗഗാം സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. ഭീകരരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച ഭീകരര്‍ നിയന്ത്രണ രേഖയില്‍ നടത്തിയ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്നാണ് വെടിവെപ്പ് ആരംഭിച്ചത്. മരണപ്പെട്ട സൈനികരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്.

KCN

more recommended stories